Saturday, December 27, 2008

അതെന്താ പച്ചിലക്ക് ചിരിച്ചാല്.......



പിന്നേയ്... പച്ചില ചിരിച്ചതില്‍ എന്താ ഇത്ര കുറ്റപെടുത്താന്‍....

ആ കാഴ്ച്ച കണ്ടാ ആരായാലും ചിരിച്ചു പോകും... ................................................................................................ . . . . . . . . .

ഒരു കാര്യം ഓര്‍ത്താ കഷ്ടാ..

അല്പം മുന്‍പു വരെ ,തൊട്ടപ്പുറത്തെ കൊമ്പില്‍ ഇരുന്ന് തന്റെ ആയ കാലത്ത് , അടയ്ക്കാ കിളിയുമായി ഉണ്ടായിരുന്നു എന്ന് പര’യപ്പെടുന്ന പ്രണയത്തേ കുറിച്ച്

ക്ലോറൊഫില്‍ തോരാതെ പറഞ്ഞിരുന്ന ആള്‍....

പച്ചയെക്കാള്‍ എന്തുകൊണ്ടും ബെസ്റ്റ് കളര്‍ ചുവപ്പാണെന്നും , അകലെ നിന്നും കാണാന്‍ കഴിയും എന്ന സിദ്ധാന്തം അതുകൊണ്ടാണെന്നും തന്നെ പഠിപ്പിച്ച ആള്‍...



പെട്ടെന്നു വീണു പോവുക , അതു കയ്യെത്തും ദൂരത്ത് നമ്മള്‍ ഉണ്ടായിട്ടും...

ആകെ ചെയ്യാമായിരുന്ന കാര്യം സ്വന്തം മിഴികളെ ഈറനീകരിക്കുക എന്നതാണ്...

പിന്നെ ഞെട്ടി എന്ന ‘ക്രിയ ‘ ഇല്ലെങ്കിലും ‘നാമം‘ കൂടെ ഉള്ളതു കൊണ്ട് അതും ആകമായിരുന്നു...

പക്ഷെ ഇതൊക്കെ ചെയ്യാനുള്ള തീരുമാനം എടുത്തു , ഒന്നു രണ്ട് എക്സ്പ്രഷന്‍ ഇട്ടു തൊടങ്ങിയപ്പോഴേക്കും നമ്മുടെ പഴുത്തില താഴെയെത്തി..... (എന്നിട്ടും അഹങ്കാരത്തിനു ക്ഷതം സംഭവിച്ചില്ല)........

താഴേയ്ക്കു നോക്കിയതും പച്ചില ചിരിക്കാന്‍ തുടങ്ങി.....

(ഈ ചിരിയാണു പിന്നീട് ബൂലൊകത്തെ മുഴുവന്‍ ബ്ലോഗര്‍മാര്‍ക്കും ,[അഭിപ്രായവ്യത്യാസം ഉണ്ടാവില്ലാ എന്നു വിശ്വസിക്കുന്നു] അവരുടെ നാട്ടിലെ കാര്‍ന്നോന്മരുടെ പഴിമൊഴിക്കു കാരണമായത്)

ബൂലോഗത്തെ ഏതു പച്ചിലയായലും ഇതു കേട്ടാല്‍ പിന്നെ എന്താ ചെയ്യാ.....

നമ്മുടെ പഴുത്തില തൊട്ടടുത്തുകിടക്കുന്ന ഒരു പാവം ഉണക്കിലയൊട് പറയുന്നു: “പിന്നെ ഈ ബ്രൌണിനേക്കാള്‍ ബെസ്ട് കളര്‍ മറൂണ്‍ ആണ് ”.....
പച്ചവെള്ളം കുടിച്ചിട്ടുള്ള, പച്ചക്കറി കഴിച്ചിട്ടുള്ള, പച്ചത്തെറി കേട്ടിട്ടുള്ള എല്ലാ പച്ചമനുഷ്യന്മാര്‍ക്കും വേണ്ടി......
(എന്ന കൊണ്ടാവണപ്പോലെ പോസ്ടുന്നു..... പച്ചിലയായതു കൊണ്ട് കമ്പോസ്ടാക്കാനെങ്കിലും പറ്റും)

ഒന്നൂ കമൈന്‍ഡു ചെയ്യൂ........

4 comments:

  1. ബൂലോഗത്തെ ഏതു ഇലയായാലും
    ഇതു കേട്ടാല്‍ പിന്നെ എന്താ ചെയ്യാ.....
    ചിരിക്കും....
    നന്നായിരിക്കുന്നു......

    ReplyDelete
  2. uddheshichathu enthaanennu manassilaayilla. but ezhuthinoru ozhukkundu..nalla ghadanayum. ezhuthaan kazhivulla aal thanne..
    kooduthal nalla ezhuthumaayi veendum varumennu pretheekshikkunnu.

    All the best.

    Wiith regards
    nandan

    ReplyDelete
  3. ബാജി ജി...
    നന്ദി

    നന്ദന്‍...
    പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചില്ല...
    ലാസ്റ്റ് ഡയലൊഗ് തന്നെ

    thank you visit again

    ReplyDelete
  4. സെന്തിലേട്ടാ..:):)

    എന്തായാലും ഇന്നലെയാണ് ബ്ലോഗ് കണ്ടത്. ഇനി ബ്ലോഗ് എഴുത്ത് പുനരാരംഭിക്കുമെന്ന് കരുതട്ടെ.. മറ്റു പോസ്റ്റുകള്‍ പിന്നെ വായിക്കാം. വായിച്ച പോസ്റ്റ് ഇതാണ്. ഇതേ പറ്റി ഇപ്പോള്‍ എന്ത് പറയണമെന്നറിയില്ല. എഴുതിയ കാലത്തെ എന്തെങ്കിലും ആനുകാലീക സംഭവമാണെങ്കില്‍ മറ്റെന്തെങ്കിലും കമന്റ് പറയുന്നത് വിടുവായത്തമാവുമല്ലോ..

    ReplyDelete