Showing posts with label ആവോ...... Show all posts
Showing posts with label ആവോ...... Show all posts

Wednesday, December 17, 2008

ഈമുഖം


പ്രിയപെട്ടവരെ…….

കേട്ടു കേള്‍വ്യേ ഒള്ളൂ….നിങ്ങളെ പറ്റി...
കണ്ട് അറിവി കുറുവാണ്……..

അത് കൊണ്ട് എല്ലാവരേം കണ്ടും കൊണ്ടും ഇരിന്നു വരുന്നു..

വീട്ടുകാര്‍ക്ക് ഞാന്‍ തോന്ന്യാസി…
നാട്ടുകാര്‍ക്ക് ‍ നട്ടപ്രാന്തന്‍
ജോലി സ്ഥലത്ത് .....ഒരു പോങ്ങന്മൂഡന്‍…….
അയല്പക്കത്തെ ചേച്ചി ഒന്നു രണ്ടു വട്ടം അല്‍പ്പം ഉച്ച്ത്തിലും‍ ബാക്കിയൊക്കെ ആംഗ്യ ഭാഷയിലും പറഞ്ഞു പോടാ മരമ്മാക്ക്രി അപ്പോഴൊക്കെ ഇഞ്ചി കടിച്ച പെണ്ണിന്റെ മാതിരി ഞാന്‍ നിന്നു..... എന്നാലും ഞാന്‍ വീണ്ടും വിളി കേട്ടുകൊണ്ടേയിരുന്നു…....(മാറു‍ ജാരന്‍) .......

ഹൌഎവര്‍ ഞാന്‍ എന്നെ വിളിക്കുന്നതു വിശാ‍ലമനസ്ക്കന്‍ എന്നാണ്, കാരണം ബൂലൊകത്തിന്റെ സ്പന്ദനം അവിടെയാണല്ലൊ….. പിന്നെ അല്പം വിശാലത കിട്ടാന്‍ വേണ്ടി മനസ്സിനു ഒരു എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്കും ഘടിപ്പിച്ചു….

ഇപ്പൊ ഇത്രെം കിട്ട്യൊള്ളൂ....

പിന്നെ തുടര്‍ നടപ്പടികള്‍ അറിയില്ല ..... ആരെങ്കിലും സഹായിക്കണേ......

എന്ന് ,

എന്റെ സ്വന്തം ചെരാസെന്‍
(ഇതില്‍ കാണുന്ന അക്ഷര തെറ്റ് എന്റെ പരിജയകുറവ് കാണിക്കാന്‍ മനപൂര്‍വ്വം വരുത്തിയതാണ് വേണമെങ്കില്‍ ക്ഷമിച്ചോളു )